ഓടുന്ന ട്രെയിനില്‍ യുവതിയെ സൈനികന്‍ കടന്നുപിടിച്ചു

ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ പീഡനശ്രമം. തുരന്തോ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈനിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും രക്ഷപ്പെട്ടത് ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ചാണെന്ന് യുവതി പരാതിയില്‍ പറയുന്നു.

രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു യുവതി. തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയെ മദ്യലഹരിയിലായിരുന്ന സൈനികന്‍ കടന്നുപിടിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ശുചിമുറിക്കുള്ളില്‍ കയറി യുവതി വാതിലടച്ചു.

തീവണ്ടി ഡല്‍ഹിയില്‍ എത്തുന്നത് വരെ യുവതി ശൗചാലയത്തിനുള്ളിലായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവതിയുടെ പാരാതിയുടെ അടിസ്ഥാനത്തില്‍ നാല്‍പ്പത്തിയെട്ടുകാരനായ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here