24 മണിക്കൂറിനിടെ 50 പരുന്തുകള്‍ ചത്തു; നഗരം ഭീതിയില്‍

കൊല്‍ക്കത്ത: ഇരുപത്തിനാല് മണിക്കൂറിനിടെ അമ്പതോളം പരുന്തുകള്‍ ചത്ത് വീണു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നായ സിലിഗുരിയില്‍ വെള്ളിയാഴ്ചയാണ് പരുന്തുകള്‍ കൂട്ടത്തോടെ ചത്തത് കണ്ടത്.

ഭക്ഷ്യവിഷബാധയാവാം കാരണമെന്ന് മൃഗഡോക്ടര്‍മാരും വന്യജീവി സംരക്ഷകരും പറയുന്നു. ഇവയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അവശനിലയില്‍ കണ്ടെത്തിയ ചില പരുന്തുകളെ ചികിത്സയ്ക്ക് വിധേയമാക്കി. ചത്ത പരുന്തുകളുടെ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിട്ടുണ്ട്. പരുന്തുകളെ കണ്ടെത്തിയ ചില പ്രദേശങ്ങളില്‍ ബംഗാള്‍ ടൂറിസം വകുപ്പ് മന്ത്രി ഗൗതം ദേബ് സന്ദര്‍ശനം നടത്തി.

കേന്ദ്ര അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സിലിഗുരിയിലെ അന്തരീക്ഷ മലിനീകരണ തോത് 343.6 ആണ്. ഫെബ്രുവരി 8നും 13നും ഇടയില്‍ ഡല്‍ഹിയിലെ തോത് 258.6 മാത്രമായിരുന്നു. ഈ റിപ്പോര്‍ട്ടോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുളള നഗരമായി സിലിഗുരി മാറുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here