തെലുഗു സിനിമയില്‍ വീണ്ടും പീഡന ആരോപണം

ഹൈദരാബാദ് :തെലുങ്ക് സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുന്നു. തെലുഗു സിനിമാ മേഖലയിലെ പ്രമുഖ സംവിധായകനും ചലചിത്ര നിരൂപകനുമായ കാത്തി മഹേഷിനെതിരെയാണ് ഒടുവില്‍ മറ്റൊരു നടി ആരോപണവുമായി വന്നിരിക്കുന്നത്. നേരത്തെ പ്രശസ്ത നടി ശ്രീ റെഡ്ഡി, നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനെതിരെ ലൈംഗീക ആരോപണവുമായി വന്നിരുന്നു.

ഇതിന് പിന്നാലെയാണ് തെലുഗു നടി സുനിത സംവിധായകനും ചലചിത്ര നിരൂപകനുമായ കാത്തി മഹേഷിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഒരു പ്രമുഖ ടിവി ചാനലിന്റെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കവേയായിരുന്നു നടിയുടെ ഈ വെളിപ്പെടുത്തല്‍. തെലുഗു സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടാക്കിയത്.

റിയാലിറ്റി ഷോയായ ബിഗ് ബോസിലെ കഴിഞ്ഞ സിസണില്‍ കാത്തി മഹേഷ് പങ്കെടുത്തിരുന്നു.

സംഭവത്തെ കുറിച്ച് സുനിത പറയുന്നതിങ്ങനെ..

ഒരു വര്‍ഷം മുന്‍പ് ഫെയ്‌സ് ബുക്ക് വഴിയാണ് കാത്തി മഹേഷുമായി താന്‍ സൗഹൃദത്തിലായത്. ബിഗ് ബോസില്‍ നിന്നും ഇദ്ദേഹം പുറത്താക്കപ്പെട്ട സന്ദര്‍ഭത്തില്‍ താന്‍ അദ്ദേഹത്തെ ആശ്യസിപ്പിക്കാന്‍ ഫോണ്‍ ചെയ്തിരുന്നു. ഈ സമയം അദ്ദേഹം തന്നെ ഹൈദരാബാദിലുള്ള ഭവനത്തിലേക്ക് ക്ഷണിച്ചു. ഇതിന് ശേഷം ഭാര്യയോട് ലഖ്‌നൗവിലേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് കാത്തി മഹേഷ് തന്നെ കാണാന്‍ ഹൈദരാബാദിലേക്ക് വന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഈ വീട്ടില്‍ വെച്ച് താനുമായി ശാരീരികമായി ബന്ധപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

എന്നാല്‍  സമ്മതിക്കാത്തതിനെ തുടര്‍ന്ന് ബലമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായും ഇതു കഴിഞ്ഞ് അദ്ദേഹം 500 രൂപ എറിഞ്ഞ് നല്‍കുകയും ചെയ്തു.

എന്നാല്‍ ആരോപണം കാത്തി മഹേഷ് തള്ളി. മാത്രമല്ല യുവതിക്കെതിരെ അപകീര്‍ത്തിപരമായ കഥകള്‍ ചമച്ച് മാനഹാനി വരുത്തിയതിന് കേസ് കൊടുക്കുമെന്നും കാത്തി മഹേഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here