അരുണ്‍ കുമാറിന്റെ വെഡിംഗ് റിസപ്ഷന്‍ വീഡിയോ

കൊച്ചി: ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ കുമാറിന്റെ വിവാഹ റിസപ്ഷന് അഡാര്‍ ലവ് ടീമെത്തി. വീഡിയോ വൈറലാകുന്നു. ഡോക്ടര്‍ അശ്വതിയാണ് അരുണ്‍ കുമാറിന്റെ വധു.

അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ ലുലു, പ്രിയ വാര്യര്‍, റോഷന്‍, സിയാദ് തുടങ്ങി ചിത്രത്തിലെ മിക്ക താരങ്ങളും റിസപ്ഷനെത്തിയിരുന്നു. ശ്രീമൂലം ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രിയയും സംഘവും ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹ വീഡിയോയും ഇതോടൊപ്പം പുറത്ത് ഇറങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ പ്രശസ്തനാക്കിയത്.

പിന്നീട് സൈക്കിള്‍, മുത്ത്ഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി ഈ ചെറുപ്പക്കാരന്‍. അഡാറ് ലൗവാണ് അരുണിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here