ഏഷ്യന്‍ യുവാവിന് അജ്മാനില്‍ മൂന്ന് മാസം തടവ്

അജ്മാന്‍ :അറബ് യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ഏഷ്യന്‍ യുവാവിന് കോടതി ശിക്ഷ വിധിച്ചു. യുവാവിന് മൂന്ന് മാസം തടവും,ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം സ്വന്തം നാട്ടിലേക്ക് നാടു കടത്തുകയും ചെയ്യും. അജ്മാനിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 23 വയസ്സുകാരനായ പ്രവാസി യുവാവാണ് 39 വയസ്സുകാരിയായ അറബ് യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായത്.

കേസ് രേഖകള്‍ പറയുന്നത് പ്രകാരം ഏഷ്യന്‍ യുവാവ് ഈ യുവതിയുമായി പലപ്പോഴായി ബന്ധം സ്ഥാപിക്കുകയും 200 ദര്‍ഹം തന്നാല്‍ മസാജ് ചെയ്ത് തരണമെന്ന ധാരണയില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇയാള്‍ യുവതി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ പോയി 200 ദര്‍ഹം നല്‍കി.

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം മസാജ് ചെയ്യാന്‍ യുവതി വിസ്സമതിച്ചു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. തന്റെ പണം തിരിച്ച് തരണമെന്ന് യുവാവ് അവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് ഒരുക്കമായിരുന്നില്ല. ഒടുക്കം യുവാവ് ഈ സ്ത്രീയുടെ ഫോണുമായി പുറത്തേക്ക് പോയി.

തന്റെ പണം തന്നാല്‍ ഫോണ്‍ തിരിച്ച് തരാമെന്ന് പറഞ്ഞ് യുവാവ് അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ നിന്ന് ബഹളം വെച്ചു. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പട്രോളിംഗിന് അതു വഴി വന്ന അജ്മാന്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് ഉയര്‍ത്തിയ പല വാദങ്ങളെയും യുവതി കോടതിയില്‍ നിഷേധിച്ചു. തന്റെ താഴ്ന്ന സാമ്പത്തിക നില ചൂഷണം ചെയ്യാന്‍ പലപ്പോഴും യുവാവ് ശ്രമിച്ചിരുന്നതായും യുവതി മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here