കിണര്‍ ഇടിഞ്ഞ് വീണ് പ്രവാസികള്‍ കൊല്ലപ്പെട്ടു

ജിദ്ദാ :കിണര്‍ കുഴിക്കുന്നതിനിടെ മണല്‍ ഇടിഞ്ഞ് വീണ് രണ്ട് ഏഷ്യന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. റാസല്‍ ഖൈമയിലെ ഒരു ജനവാസ കോളനിയിലാണ് അപകടം സംഭവിച്ചത്. കിണര്‍ കുഴിക്കുവാനുള്ള ശ്രമത്തിനിടെ മുകളില്‍ നിന്നും ഇവരുടെ നേര്‍ക്ക് മണല്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.

ഇരുപത്തിയഞ്ചും ഇരുപത്തിയെട്ടും വയസ്സുള്ള രണ്ട് ഏഷ്യന്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാസല്‍ ഖൈമ പൊലീസും രക്ഷാസേനയും തകര്‍ന്ന് കിടന്ന കിണറില്‍ നിന്നും യുവാക്കളുടെ മൃതദേഹം പുറത്തെടുത്തു.

20 മീറ്ററോളം ആഴത്തില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. രാവിലെ 10.30 ഓട് കൂടിയാണ് പൊലീസിന് അപകടത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്‍പ് പ്രദേശവാസികള്‍ അധികൃതരില്‍ നിന്നും അനുമതി വാങ്ങണമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ തൊഴിലാളികള്‍ക്ക് വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here