ബിടെക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ബിടെക്കിന്റെ ട്രെയിലര്‍ പുറത്ത്. c/o സൈറാ ബാനു, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാക്ട്രോ പിക്ചര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.

പൂര്‍ണ്ണമായും ബാംഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപ്‌, അര്‍ജുന്‍ അശോകന്‍, ദീപക് , സൈജു കുറുപ്പ് ശ്രീനാഥ് ഭാസി തുടങ്ങിയ യുവ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

രാമകൃഷ്ണ ജെ കുളൂരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ ബിടെക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here