4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ചണ്ഡീഗഡ് : ഹരിയാനയില്‍ നാലുവയസ്സുകാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയശേഷം കുത്തിക്കൊന്നു. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. കൃത്യം നടത്തിയ ഭോലയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കുട്ടിയുടെ പിതാവിന്റെ ബെയ്ക്കറിയിലെ ജീവനക്കാരനാണ് ഭോല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഭോല കടയില്‍ നിന്നിറങ്ങി. വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കുട്ടിയെയും ഒപ്പം കൂട്ടിയിരുന്നു.

എന്നാല്‍ വൈകുന്നേരമായിട്ടും ഭോലയെയോ കുട്ടിയെയോ കാണ്‍മാനില്ലായിരുന്നു. തുടര്‍ന്ന് ഭോലയെ അന്വേഷിച്ച് പ്രദേശവാസികള്‍ ഇയാളുടെ വീട്ടിലെത്തി. തുടര്‍ന്ന് ആളുകള്‍ ഇയാളെ ചോദ്യം ചെയ്തു.

തുടര്‍ന്നുള്ള പരിശോധനയില്‍ വീടിനുള്ളിലെ ഒരു പെട്ടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭോല വിവാഹിതനാണ്. എന്നാല്‍ ഭാര്യ പിരിഞ്ഞുകഴിയുകയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here