ട്രെയിനില്‍ യുവനടിക്ക് നേരെ അതിക്രമം

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ യുവനടിക്കെതിരെ മാവേലി എക്‌സ്പ്രസില്‍ പീഡനശ്രമം. ബുധനാഴ്ച വടക്കാഞ്ചേരി സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഉപദ്രവിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നടി പറഞ്ഞു.ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്നയാളില്‍ നിന്നാണ് അതിക്രമം ഉണ്ടായത്. ഇയാളുടെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും നടി പറഞ്ഞു. ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്ത് നിന്നുള്ള ഒരു യാത്രക്കാരനുമാണ് സഹായത്തിനെത്തിയത്. തുടര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഇയാള്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് നടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ തൃശൂര്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here