പ്രൊഫസറുടെ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍

ചെന്നൈ : പൊലീസ് പിടിയിലായ വനിതാ പ്രൊഫസറുടെ ഫോണുകളില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തി. മധുര കാമരാജ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ ദേവംഗ കോളജ് പ്രൊഫസര്‍ നിര്‍മല ദേവിയുടെ ഫോണില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും മറ്റ് അശ്ലീല വീഡിയോകളും കണ്ടെത്തിയത്.

സര്‍വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനികളുമായുള്ള ഇവരുടെ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

കോടതിയില്‍ ഹാജരാക്കഹാജരാക്കപ്പെട്ട ഇവര്‍ റിമാന്‍ഡിലാണ്. 3 മൊബൈല്‍ ഫോണുകളാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. പല വിദ്യാര്‍ത്ഥിനികളുടെയും ചിത്രങ്ങള്‍ ഇവയിലുണ്ട്.

കൂടാതെ നിരവധി അശ്ലീല വീഡിയോകളും. ഇതേ തുടര്‍ന്ന് കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ക്കായി ഫോണ്‍ സൈബര്‍ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

ചൊക്കലിംഗപുരം സ്വദേശിയാണ് 46 കാരിയായ നിര്‍മല. ഭര്‍ത്താവും രണ്ട് പെണ്‍മക്കളും ഇവരോട് അകന്നുകഴിയുകയാണ്. രണ്ട് വര്‍ഷമായി നിര്‍മലയുമായി ബന്ധമില്ലെന്നും പ്രതികരിക്കാനില്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here