ബലാത്സംഗ കേസില്‍ ജ്യോതിഷി അറസ്റ്റില്‍

മംഗളൂരു : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ജ്യോതിഷി അറസ്റ്റില്‍. മംഗളൂരു പുത്തൂര്‍ ബെന്നൂര്‍ നെക്കില സ്വദേശി ബാലചന്ദ്ര ആചാര്യയാണ് പിടിയിലായത്.

34 കാരനും അവിവാഹിതനുമായ ജ്യോത്സ്യന്റെ വീട്ടില്‍ മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായതത്. പെണ്‍കുട്ടിയുടെ ജാതകദോഷത്തിന് പരിഹാരം തേടിയാണ് മാതാപിതാക്കള്‍ ഇയാളുടെ വീട്ടിലെത്തിയത്.

കുട്ടിയുടെ നക്ഷത്രത്തില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും പരിഹാരമാര്‍ഗങ്ങളുണ്ടെന്നും ഇവിടെ വെച്ച് ജ്യോത്സ്യന്‍ വ്യക്തമാക്കി. തുടര്‍ന്ന് മാതാപിതാക്കളോട് വീടിന് പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടു.

ചില ക്രിയകളുണ്ടെന്നും രഹസ്യമായി നിര്‍വഹിക്കേണ്ടതാണെന്നും പറഞ്ഞാണ് ഇയാള്‍ മാതാപിതാക്കളെ വീടിന് പുറത്ത് നിര്‍ത്തിയത്. ശേഷം ജ്യോത്സ്യന്‍ കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ മാര്‍ച്ച് 9 നാണ് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ബലചന്ദ്ര ആചാര്യയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാള്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here