ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടിച്ചുകയറി മൂന്ന് മരണം

റോം: അമിത വേഗതയിലെത്തിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ ട്രെയിന്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അമിത വേഗതയിലെത്തുന്ന ട്രെയിന്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചുകഴിയുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പിയോള്‍ടെല്ലോ ലിമിറ്റോ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ക്രിമോണയില്‍ നിന്ന് പോര്‍ട്ട ഗാരിബാള്‍ഡിയിലേക്കു പുറപ്പെട്ട ട്രെയിനാണ് പാളംതെറ്റിയത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here