പൂമാല കൃത്യം രാഹുലിന്റെ കഴുത്തില്‍

തുംകൂര്‍ : തീപ്പാറുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കര്‍ണാടക വേദിയാകുന്നത്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമെല്ലാം പ്രചരണരംഗത്ത് മുന്നേറുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ ക്യാംപ് ചെയ്താണ് പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പൊതുയോഗങ്ങളിലും റാലികളിലും റോഡ്‌ഷോകളിലുമെല്ലാം രാഹുലിന്റെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശമേകുന്നു. അത്തരത്തില്‍ ഒരു റോഡ്‌ഷോയ്ക്കിടെയുണ്ടായ വിസ്മയകരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

തുംകൂറിലായിരുന്നു റോഡ്‌ഷോ. രാഹുല്‍ തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്നേറുന്നു. അദ്ദേഹത്തിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഈ സമയം തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നൊരാള്‍ രാഹുലിന് നേര്‍ക്ക് ഒരു പൂമാലയെറിഞ്ഞു.

ആകാശത്തില്‍ ഉയര്‍ന്നുപൊങ്ങിയ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ പതിച്ചു. രാഹുല്‍ ഉടന്‍ പൂമാലയെടുത്ത് മാറ്റി അതുവന്ന ഭാഗത്തേക്ക് കൈവീശി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യവുമര്‍പ്പിച്ചു.

രാഹുലടക്കം അഞ്ചാറ് പേരുണ്ടായിട്ടും ആ പൂമാല കൃത്യം രാഹുലിന്‌റെ കഴുത്തില്‍ തന്നെ പറന്നിറങ്ങി. ആ വിസ്മയക്കാഴ്ച സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here