മുഴുവന്‍ പ്രതികളും പിടിയില്‍

പാലക്കാട് :അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ്. 16 പ്രതികളാണ് പിടിയിലായിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടാതെ പട്ടിക വര്‍ഗ്ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

ഇവരില്‍ 11 പേരെ നേരത്തെ തന്നെ പിടികൂടിയിരുന്നു. വൈകുന്നേരത്തോട് കൂടി ബാക്കി അഞ്ചു പേരെയും പിടികൂടി. അഗളി പൊലീസ് സ്റ്റേഷനിലെത്തിച്ച
പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.എന്നാല്‍ പ്രതികളെ സഹായിച്ചുവെന്നാരോപിക്കപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുത്തിട്ടില്ല. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുവാനുള്ള സാധ്യതയുണ്ട്.

സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് തെളിയുകയാണെങ്കില്‍
നടപടിയുണ്ടാകുമെന്ന് മന്ത്രി എം കെ രാജു അറിയിച്ചു.

അതിനിടെ മധുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തോടെ സംസ്‌കരിച്ചു. നേരത്തെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് കൊണ്ടു വരും വഴി മുക്കാലിയില്‍ വെച്ച് സമരക്കാര്‍ മൃതദേഹവും വഹിച്ചുള്ള വാഹനം തടഞ്ഞു വെച്ചിരുന്നു.

എന്നാല്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിന്‍മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here