ആള്‍ക്കൂട്ട കൊല ;മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് :അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകുന്നേരമാണ് അട്ടപ്പാടി മുക്കാലിയിലുള്ള മധുവെന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് പ്രദേശവാസികള്‍ വിചാരണ നടത്തി തല്ലിക്കൊന്നത്.

സംഭവത്തില്‍ അന്വേഷണം നടത്താനും കര്‍ശന നടപടിയെടുക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഏ കെ ബാലന്‍ അറിയിച്ചു. റൂറല്‍ എസ് പി യായിരിക്കും അന്വേഷണ ചുമതല വഹിക്കുകയെന്നും മന്ത്രി പറഞ്ഞു.അതേ സമയം യുവാവിനെ മര്‍ദ്ദിച്ച് കൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തന്റെ മകന്റെ കൊലയ്ക്ക് പിന്നില്‍ നാട്ടുകാരാണെന്നും മധുവിന്റെ അമ്മ ആരോപിച്ചു.

27 വയസ്സുകാരനായ തന്റെ മകന്‍ ചെറിയ തോതിലുള്ള മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. 9 വര്‍ഷമായി മധുവിന്റെ താമസം കാട്ടിനുള്ളിലാണ്. അവന്‍ എങ്ങനെയെങ്കിലും ജീവിച്ചേനെ, എന്തിനാണവനെ തല്ലിക്കൊന്നതെന്നുമുള്ള മധുവിന്റെ അമ്മയുടെ ചോദ്യം ഏവരിലും നൊമ്പരമുണര്‍ത്തി.

പോസ്റ്റ് മോര്‍ട്ടം നടപടി പൂര്‍ത്തിയാകുന്നതോടെ പ്രതികളെല്ലാം അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here