റാലിയില്‍ പങ്കെടുത്തതിന് പിന്നില്‍ പാര്‍ട്ടി

ശ്രീ നഗര്‍ :പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതെന്ന് കശ്മീരിലെ പുറത്താക്കപ്പെട്ട ബിജെപി മന്ത്രി. കത്വവ പീഡനത്തില്‍ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം തെറിക്കപ്പെട്ട ബിജെപി നേതാവ് ചന്ദര്‍ പ്രകാശ് ഗംഗയാണ് ഈ വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നത്.

ചന്ദര്‍ പ്രകാശിനെ കൂടാതെ മറ്റൊരു മന്ത്രിയായിരുന്ന ലാല്‍ സിങും ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സത് ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ ഈ റാലിയില്‍ പങ്കെടുത്തതെന്നായിരുന്നു ചന്ദര്‍ പ്രകാശിന്റെ വിവാദ പരാമര്‍ശം. മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം ബിജെപി നേതാവ് നടത്തിയ ഈ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്ര നേതൃത്വത്തേയും ആര്‍എസ്എസിനേയും വെട്ടിലാക്കിയിരിക്കുകയാണ്.

ചന്ദ്രപ്രകാശ് ഗംഗ വ്യാവസായ വകുപ്പും ലാല്‍ സിങ് വനം വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ബിജെപി മന്ത്രിമാരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫതിയാണ് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിമാരെ കൊണ്ട് രാജി വെപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here