‘പാര്‍ട്ടി ഗേള്‍’ എന്ന പേരില്‍ കുപ്രസിദ്ധയായ അമണ്ട ആര്‍ബിബയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

സിഡ്‌നി :പാര്‍ട്ടി ഗേള്‍ എന്ന പേരില്‍ ആസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന അമണ്ട ആര്‍ബീബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് കടത്തിയ കേസിലാണ് അമണ്ടയടക്കം നാലു പേരെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അടിവസ്ത്രത്തില്‍ മയക്കുമരുന്നു കടത്തിയതടക്കം നാലോളം കുറ്റങ്ങള്‍ക്ക് അമണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ടോളം പേരുടെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ച കേസും യുവതിക്ക് മേല്‍ ചുമത്തിയിരുന്നു. സിഡ്‌നിയിലെ ഒരു പ്രശസ്തമായ ഭവനത്തില്‍ ജനിച്ച് വളര്‍ന്ന അമണ്ട അര്‍ബിബ പിതാവിന്റെ മരണ ശേഷം തികച്ചും മാനസിക സംഘര്‍ഷങ്ങള്‍ക്ക് അകപ്പെടുകയും ലഹരി വസ്തുക്കള്‍ക്ക് അടിമയാവുകയുമായിരുന്നു.തന്റെ വിഷാദമായ അവസ്ഥ മറികടക്കാനായി നിശാ പാര്‍ട്ടികളില്‍ സ്ഥിരം സന്ദര്‍ശകയായതോട് കൂടിയാണ് അര്‍ബിബ ഭീകരമാം വിധം ലഹരിവസ്തുക്കള്‍ക്ക് അടിമയായത്. ഇതിനിടയില്‍ പണത്തിന്റെ ആവശ്യത്തിനായി ലഹരി വസ്തുക്കള്‍ അടി വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുകയും മോഷണവും സ്ഥിരമാക്കി.ഇതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത അമണ്ട കോടതിയില്‍ വെച്ച് താന്‍ ചെയ്ത തെറ്റുകള്‍ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും ലഹരി വിമുക്ത കേന്ദ്രത്തില്‍ പോകുവാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു. ഇതു പ്രകാരം ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു കഴിഞ്ഞ മാസം വരെ യുവതി. എന്നാല്‍ പുറത്തെത്തി വീണ്ടു മോഷണം തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here