കേരളത്തിലേക്ക് പോകരുതെന്ന് ഖത്തര്‍

ദോഹ : നിപാ ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഖത്തര്‍ പൗരന്‍മാര്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും ഉള്‍പ്പെടെയാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ യാത്രയ്ക്ക് നിരോധനമില്ല. പകരം താല്‍ക്കാലിക നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. അത്യാവശ്യമുണ്ടെങ്കില്‍ കേരളത്തിലേക്ക് വരുന്നതിന് തടസമില്ല.

എന്നാല്‍ നിപാ ബാധയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായാല്‍ ഒരു പക്ഷേ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഫലത്തില്‍ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.

ഖത്തറിലുള്ള വിദേശികളില്‍ വലിയ ഭാഗവും മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള ചരക്ക് ഇറക്കുമതിക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പച്ചക്കറി, പഴം, ഇറച്ചി എന്നിവയ്ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.

നേരത്തേ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് കുവൈത്തും, ബഹ്‌റിനും യുഎഇയും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തും. ആറാഴ്ചയ്ക്കിടെ കേരളത്തില്‍ നിന്ന് മടങ്ങിയെത്തുന്ന
വരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here