ഒരു ചെറിയ അശ്രദ്ധ കൊണ്ട് നിങ്ങളുടെ ആപ്പിള്‍ ഫോണുകള്‍ തകരാറിലായേക്കാം ; ഈ കാര്യം ശ്രദ്ധിക്കുക

മുംബൈ :ആപ്പിള്‍ ഫോണുകളെ ആക്രമിക്കാന്‍ വിപണിയില്‍ പുതിയ ഒരു ഭീകരന്‍ എത്തിയതായി റിപ്പോര്‍ട്ട്. ആപ്പില്‍ ഫോണുകളും മാക് കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ടുള്ള നൂതന അറിവുകള്‍ പുറത്ത് വിടുന്ന ‘ആപ്പിള്‍ ഇന്‍സൈഡര്‍’ എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.മാക് സിസ്റ്റത്തില്‍ സഫാരി ബ്രൗസര്‍ വഴിയാണ് ഈ ബഗ് കടന്ന് കൂടുവാന്‍ സാധ്യതയുള്ളത്. ആപ്പിള്‍ കമ്പനിക്ക് ഇതുവരെയായും ഈ പുതിയ ഭീഷണിക്ക് ഒരു പ്രതിവിധി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ അപരിചിതരായ വ്യക്തികളില്‍ നിന്നും ആപ്പിള്‍ ഫോണുകളിലേക്കും മാക് സിസ്റ്റത്തിലേക്കും വരുന്ന ലിങ്ക് അടങ്ങിയ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ ഒരു കാരണവശാലും തുറന്ന് നോക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.ലിങ്ക് തുറന്ന് കഴിഞ്ഞാല്‍ ധാരാളം ഗ്രാഫുകളടങ്ങിയ ഒരു വൈബ് സൈറ്റിലേക്കാണ് പോവുക. ഇതോട് കൂടി ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ബഗ് കടന്ന് കൂടുന്നു. പിന്നീട് സിസ്റ്റം മൊത്തത്തില്‍ ഹാങ് ആവുകയും ഫോണ്‍ തകരാറിലാവുകയും ചെയ്യുന്നതായി ആപ്പിള്‍ ഇന്‍സൈഡര്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here