കുട്ടി പിറന്നുവീണത് മൂന്ന് കാലുകളുമായി

ബെയ്ജിങ്: മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൂന്നാമത്തെ കാല് നീക്കം ചെയ്തത് പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ ശസ്ത്രക്രിയയിലൂടെയാണ്.

പത്ത് ലക്ഷം പേരില്‍ ഒരു കുഞ്ഞിന് മാത്രം വരുന്ന അവസ്ഥയായിരുന്നു കുട്ടിയ്ക്ക്. കുഞ്ഞ് ജനിച്ചപ്പം മുതല്‍ ഇവര്‍ നിരവധി ആശുപത്രികളില്‍ കുഞ്ഞിനെ കൊണ്ടുപോയി ഒടുവിലാണ് ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കില്‍ എത്തിയത്.

കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയാണ് ശസ്ത്രക്രിയ ഇത്രയും വൈകാനിടയായത്. ജനിച്ച് ആറ് മാസത്തിനുള്ളില്‍ ഇത് നീക്കം ചെയ്യേണ്ടതായിരുന്നു. അതല്ലെങ്കില്‍ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചെന്‍ ക്യു പറയുന്നു.

ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അമ്മ കൃത്യമായ ചെക്കപ്പുകള്‍ നടത്താതിരുന്നതിനാലാണ് കുഞ്ഞിന്റെ ഈ വൈകല്യം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതെന്നും ഡോക്ടര്‍ പറയുന്നു.

എന്തായാലും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും കുഞ്ഞിന്റെ മാതാപിതാക്കളും. രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിയ്ക്ക് ആശുപത്രി വിടാം.

LEAVE A REPLY

Please enter your comment!
Please enter your name here