പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്.

എന്നാല്‍ ഡ്രൈവറുടെ ഒരു നിമിഷത്തെ ശ്രദ്ധയാണ് വലിയൊരു അപകടം ഒഴിവാക്കിയത്‌. വിയറ്റ്മാനിലെ ഖ്വാങ് നിമിലാണ് സംഭവം. പാഞ്ഞു വന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കാറിലിരുന്നവര്‍ എടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ച്ച് 13നാണ് സംഭവം.

മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയന്‍ ചാടിക്കടന്ന് കുട്ടിയെ വാരിയെടുക്കുന്നതും കാണാം. ദൃശ്യങ്ങളില്‍ കുഞ്ഞ് റോഡിലൂടെ മുട്ടിലിഴഞ്ഞ് നീങ്ങുകയായിരുന്നു.

ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നതും വ്യക്തമാണ്. ഈ ലോറി ഡ്രൈവര്‍ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാഞ്ഞുവന്ന കാറും നിര്‍ത്തിയത്. വളവുതിരിഞ്ഞുവന്നപ്പോള്‍ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു.

ലോറി നിര്‍ത്തിയിട്ടിരുന്നതുകൊണ്ട് മാത്രമാണ് അത് ശ്രദ്ധയില്‍പെട്ടതെന്നും കാര്‍ ഡ്രൈവര്‍ പറഞ്ഞു. റോഡ് മുറിച്ച് കടന്ന യുവതി എന്തോ ആവശ്യത്തിന് പോയ സമയത്ത് വാഹനത്തിലിരുന്ന കുഞ്ഞ് അതിന്റെ തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നു എന്നാണ് നിഗമനം.

എന്തായാലും ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here