നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് കുടുങ്ങി

കോഴിക്കോട് :ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ യുവതിക്ക് മേല്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് ഫെയ്‌സ്ബുക്കിലൂടെ കുടുങ്ങി. കോഴിക്കോട് നിന്നും അടിവാരത്തേക്ക് പോവുകയായിരുന്ന കെഎസ് ആര്‍ടിസി ബസ്സിലാണ്
സംഭവം. തൊട്ടപ്പറുത്തെ സീറ്റിലിരിക്കുന്ന യുവതി കാണ്‍കേ ഇയാള്‍ തന്റെ രഹസ്യ ഭാഗങ്ങള്‍ പുറത്ത് കാണിക്കുകയായിരുന്നു .


ഒടുവില്‍ ചെറുപ്പക്കാരന്റെ ശല്യം സഹിക്കവയ്യാതെ യുവതി ഈ സംഭവം മൊബൈലില്‍  പകര്‍ത്തി ഫെയ്‌സ് ബുക്കിലിട്ടു. ഈ മാന്യനെ തിരിച്ചറിയാനായി ഷെയര്‍ ചെയ്തു സഹായിക്കണമെന്നും യുവതി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.ഇതിന് ശേഷം യുവതി ഓടിച്ചെന്ന് തല്ലാന്‍ ശ്രമിക്കുമ്പോഴേക്കും ഇയാള്‍ ബസ്സില്‍ നിന്നും ഇറങ്ങിയോടി

യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര പോകുമ്പോള്‍ എനിക്കുണ്ടായ അനുഭവം. സീറ്റില്‍ നിന്നും എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടിക്കളഞ്ഞു. മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ ഫസ്റ്റ് കമന്റില്‍ കുറച്ച് ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ.

LEAVE A REPLY

Please enter your comment!
Please enter your name here