സമ്മാനങ്ങളുമായി ബഹ്‌റൈന്‍ രാജകുമാരന്‍

മനാമ : പുണ്യ റമദാന്‍ മാസത്തില്‍ മത്സ്യത്തൊഴിലാളിക്ക് സമ്മാനങ്ങളുമായി ബഹ്‌റൈന്‍ രാജകുമാരന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ മകനാണ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ്.

ഹമദ് നഗരത്തിലെ റോഡരികിലായിരുന്നു സംഭവം. മുഹമ്മദ് അലി ഫലമര്‍സിയെന്ന മത്സ്യത്തൊഴിലാളിക്ക് കടയും മത്സ്യവില്‍പ്പനയ്ക്കുളള ലൈസന്‍സും അദ്ദേഹം വാഗ്ദാനം ചെയ്തു.

കൂടാതെ ബഹ്‌റൈനിലെ ലുലുവിലേക്ക് സ്ഥിരമായി മത്സ്യമെത്തിക്കാനുള്ള കരാറും നല്‍കി. തനിക്ക് സ്വന്തമായൊരു ബോട്ട് വേണമെന്ന് ഫലമര്‍സി രാജകുമാരനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഫലമര്‍സിയില്‍ നിന്ന് മത്സ്യം സ്വീകരിച്ചുതുടങ്ങിയതായി ലുലു അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളിയുമായി രാജകുമാരന്‍ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here