പ്രഭാസിനെ നേരിട്ട് കണ്ട വിമാന ജീവനക്കാരിയുടെ പ്രതികരണം

ദുബായ് :ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തോടെ ഇന്ത്യയിലാകമാനം ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്. അവസാനം ഇറങ്ങിയ ബാഹുബലി 2 വിന്റെ കൂടെ വിജയത്തോടെ പ്രഭാസിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു.

ലോകമെമ്പാടും നിരവധി ആരാധകരെയാണ് ഈ രണ്ടു ചിത്രങ്ങളിലൂടെ പ്രഭാസ് സ്വന്തമാക്കിയത്. ലോകത്തിന്റെ ഏതു കോണിലേക്കും യാത്ര ചെയ്താലും നിരവധി ആരാധകരാണ് ഇദ്ദേഹത്തിനോട് കുശലം പങ്കു വെയ്ക്കാനും ഫോട്ടോ എടുക്കാനുമായി ഒത്തു കൂടുന്നത്. തന്റെ ഇഷ്ട താരത്തെ അടുത്ത് നിന്ന് കാണുവാന്‍ സാധിച്ചപ്പോള്‍ ഒരു എയര്‍ ഹോസ്റ്റസിന്റെ മുഖത്തുണ്ടായ അത്ഭുതമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

എയര്‍ഹോസ്റ്റസിന്റെ മുഖത്തുണ്ടായ ആശ്ചര്യ ഭാവം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പുതിയ ചിത്രമായ സാഹോ വിന്റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം ദുബായിലായിരുന്നു. ഇതിന് ശേഷം തിരിച്ച് വരുന്ന വേളയില്‍ എടുത്ത ചിത്രങ്ങളാണിതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. എമിറേറ്റ്‌സ് വിമാനത്തിന്റെ ഡ്രസ്സ് കോഡാണ് എയര്‍ ഹോസ്റ്റസ് ധരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here