റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ്

മുംബൈ: റോയല്‍ എന്‍ഫീല്‍ഡിനെ കണക്കിന് കളിയാക്കിക്കൊണ്ട് വീണ്ടും ബജാജ് രംഗത്ത്. ഇത്തവണ ബജാജ് ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്.

ഹെഡ് ലൈറ്റിന് വെളിച്ചു കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍ഇഡിയുടെ കണ്ണഞ്ഞിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനര്‍ സ്വന്തമാക്കു എന്നാണ് പരസ്യം. ഹാത്തി മത്ത് പാലോ (ആനയെ പോറ്റുന്നത് നിറുത്തൂ) എന്ന പരസ്യ സീരിസിന്റെ നാലാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമര്‍ശനവും കളിയാക്കലുകള്‍ക്കും വിധേയമായിരുന്നു. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറങ്ങിയിരുന്നു.

ഇതേ തുടര്‍ന്നാണ് കമ്പനി, ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങള്‍ പുറത്തിറക്കിയത്. ബുള്ളറ്റിനെ പ്രത്യക്ഷത്തില്‍ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റും മറ്റ് ആക്‌സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

മുമ്പ് ആദ്യ പരസ്യം റോയല്‍ എന്‍ഫീല്‍ഡിനെ ബ്രേക്കിംഗിനെ കുറ്റപ്പെടുത്തിയെങ്കില്‍ രണ്ടാം പരസ്യം ബുള്ളറ്റിന്റെ സ്റ്റാര്‍ട്ടിംഗ് ട്രബിളിനെ കുറിച്ചായിരുന്നു. ഇതൊന്നും പോരാഞ്ഞിട്ട് മൂന്നാം പരസ്യത്തില്‍ കയറ്റം കയറാന്‍ കിതയ്ക്കുന്ന ആനകളെയാണ് റോയല്‍ എന്‍ഫീല്‍ഡുമായി കമ്പനി ഉപമിച്ചത്.

ഇപ്പോള്‍ ഏറ്റവും ഒടുവിലായാണ് വെളിച്ച കുറവിനെ കളിയാക്കി ബജാജ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here