മെസിയുടെ ഒരു മിനിട്ടിലെ സമ്പാദ്യം 20 ലക്ഷം

പാരീസ്‌ : ഈ സീസണില്‍ ലോക ഫുട്‌ബോളില്‍ നിന്ന് ഏറ്റവും വലിയ തുക സമ്പാദിക്കുന്ന താരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്‍തള്ളിയാണ് മെസി ഈ നേട്ടം കൈവരിച്ചത്.

നിലവിലെ സീസണില്‍ 124 മില്യണ്‍ യൂറോയാണ് (154 മില്യണ്‍ ഡോളര്‍) മെസിയുടെ വരുമാനം. എന്നാല്‍ റൊണാള്‍ഡോയുടേത് 94 മില്യണ്‍ യൂറോ മാത്രമാണ്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് പ്രതിഫലക്കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയുടേത് 87.5 മില്യണ്‍ യൂറോയും മെസിയുടേത് 76.5 മില്യണ്‍ യൂറോയുമായിരുന്നു. ലാലിഗ ചാംപ്യന്‍സ്‌ ലീഗ് സീസണില്‍ ഒരുമിനിട്ടില്‍ മെസി 25,000 യൂറോയാണ് സമ്പാദിക്കുന്നത്.

ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 20 ലക്ഷത്തിലേറെ രൂപവരും. ബ്രസീല്‍ താരം നെയ്മറാണ് മൂന്നാം സ്ഥാനത്ത്. താരം 81.5 മില്യണ്‍ യൂറോയാണ് കരസ്ഥമാക്കിയിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോയാണ് ഏറ്റവും പ്രതിഫലം നേടുന്ന കോച്ച്. 26 മില്യണ്‍ യൂറോയാണ് ഇദ്ദേഹത്തിന്റെ ഈ സീസണിലെ വരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here