സിക്‌സര്‍ പറത്തി ഔട്ടായി

ദുബായ് : പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയും ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സും ഏറ്റുമുട്ടുന്നു. ക്വറ്റയ്ക്കാണ് ബാറ്റിങ്. ക്രീസില്‍ പാക് ടീമംഗം അന്‍വര്‍ അലി. 20 ആം ഓവര്‍ എറിയുന്നത് അന്‍വറിന്റെ സഹതാരം കൂടിയായ വഹാബ് റിയാസ്.

വഹാബിന്റെ പന്ത് അന്‍വര്‍ ഉയര്‍ത്തിയടിച്ച് കൂറ്റന്‍ സിക്‌സറാക്കി ഗ്യാലറിയിലെത്തിച്ചു. ടീം ആരാധകര്‍ സിക്‌സര്‍ ആഘോഷമാക്കി. പക്ഷേ അമ്പയര്‍ ഇരുകൈകളുമുയര്‍ത്തി സിക്‌സര്‍ കാണിക്കുന്നതിന് പകരം ഔട്ട് വിളിക്കുകയാണ് ചെയ്തത്.

ഗ്യാലറിയില്‍ ക്വറ്റ താരങ്ങളും ആരാധകരുമൊക്കെ ഇതോടെ അന്തിച്ചുനില്‍ക്കുന്നു. പിന്നീടാണ് കാര്യം മനസ്സിലായത്. അന്‍വര്‍ സിക്‌സര്‍ പറത്തിയെങ്കിലും പിന്നോക്കമാഞ്ഞപ്പോള്‍ കാല്‍ സ്റ്റമ്പില്‍ തട്ടി ബെയ്ല്‍ താഴെ വീണിരുന്നു.

ഇതോടെയാണ് സിക്‌സിന് പകരം അമ്പയര്‍ ഔട്ട് വിളിച്ചത്. അവസാന പന്തുകള്‍ വരെ ആവേശം മുറ്റി നിന്ന മത്സരത്തില്‍ പെഷവാര്‍ സാല്‍മിക്കായിരുന്നു വിജയം. ക്വറ്റ 8 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ പെഷവാര്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

കൂടുതല്‍ ചിത്രങ്ങള്‍ ….

LEAVE A REPLY

Please enter your comment!
Please enter your name here