അഭിമുഖമെടുത്ത റിപ്പോര്‍ട്ടര്‍ കുളത്തില്‍ വീണു

ഗോള്‍ഡ് കോസ്റ്റ് : തത്സമയ റിപ്പോര്‍ട്ടിംഗിനിടെ ബിബിസി മാധ്യമ പ്രവര്‍ത്തകന്‍ നീന്തല്‍കുളത്തില്‍ വീണു. ബിബിസി റിപ്പോര്‍ട്ടര്‍ മൈക്ക് ബുഷെല്ലാണ് കുളത്തില്‍ വീണത്. ബിബിസി ബ്രെയ്ക്ക്ഫാസ്റ്റ് എന്ന തത്സമയ പരിപാടിക്കിടെയായിരുന്നു രസകരമായ സംഭവം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സമ്മാനം നേടിയ ബ്രിട്ടന്റെ നീന്തല്‍ താരങ്ങളുടെ അഭിമുഖം എടുക്കുകയായിരുന്നു മൈക്ക് ബുഷെല്ലിന്റെ ലക്ഷ്യം. അവര്‍ക്കൊപ്പം ആദ്യം കരയിലിരുന്ന ബുഷെല്‍ സംസാരിച്ചുകൊണ്ടുതന്നെ കുളത്തിലേക്കിറങ്ങി.

എന്നാല്‍ റിപ്പോര്‍ട്ടര്‍ക്ക് ചുവടുപിഴച്ചു. പൊടുന്നനെ കാല്‍വഴുതി വെള്ളത്തില്‍ മുങ്ങി. മാധ്യമപ്രവര്‍ത്തകന്റെ തത്സമയ വീഴ്ചകണ്ട് നീന്തല്‍ താരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ചുവടുപിഴച്ചെന്നും ക്ഷമ ചോദിക്കുന്നതായും ബുഷെല്‍ ലൈവില്‍ പറഞ്ഞു.

ഒരു സ്വിമ്മിംഗ് പൂളിലേക്കിറങ്ങുമ്പോള്‍ ഏവരും ശ്രദ്ധിക്കണമെന്നും സ്വന്തം അനുഭവത്തില്‍ നിന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിബിസി പുറത്തുവിട്ട വീഡിയോ വൈറലായിരിക്കുകയാണ്.

https://twitter.com/BBCNews/status/984037337247244288

LEAVE A REPLY

Please enter your comment!
Please enter your name here