തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു

ലഖ്‌നൗ: തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ രത്തന്‍ലാല്‍ നഗറില്‍ സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് സത്‌നം മുന്‍ജ്വാനിയെയും ഭാര്യ ഗൗരിയെയും തേനീച്ചക്കൂട്ടം ആക്രമിച്ചത്. കുത്തേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ച ബന്ധു പ്രകാശിനും തേനീച്ചകളുടെ കുത്തേറ്റു.

അയല്‍വാസികളാണ് മൂവരെയും തേനീച്ചക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മുന്‍ജ്വാനി മരിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here