കുടവയര്‍ എന്ന് തെറ്റിദ്ധരിച്ച 63കാരന് സംഭവിച്ചത്

ഹൊബോക്കണ്‍: പലര്‍ക്കും കുടവയര്‍ ഒരു പ്രശ്‌നമാണ്. എന്നാല്‍ മിക്കവരും ഇതങ്ങനെ ശ്രദ്ധിക്കാറില്ല. ഇതുപോലെ ചെറിയൊരു വയര്‍ കണ്ടപ്പോള്‍ അത് ബിയര്‍ ബെല്ലിയെന്ന് കരുതി ന്യൂജഴ്‌സി സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ കെവിന്‍ ഡാലി അവഗണിച്ചു.

എന്നാല്‍ ദിവസം തോറും ഇത് വളര്‍ന്ന് വന്നു. ശരീരഭാരവും കൂടി. തുടര്‍ന്ന് കെവിന്‍ ഡാലി ചികിത്സ തേടി. ഡോക്ടര്‍മാര്‍ സിടി സ്‌കാന്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. ഫലം വന്നപ്പോഴാണ് കെവിന്‍ ശരിക്കും ഞെട്ടിയത്.

ഉദരത്തില്‍ 13 കിലോയോളം ഭാരമുളള ഒരു ട്യൂമര്‍ വളരുന്നു. ലിപ്പോസര്‍കോമ എന്ന കാന്‍സറാണ് കെവിനെ ബാധിച്ചത്. പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെ നീണ്ട കാലയളവിലാണ് കുടവയര്‍ എന്ന് കരുതിയത് ട്യൂമറായത്.

ഒടുവില്‍ ആറ് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കിയത്. ട്യൂമര്‍ പടര്‍ന്ന് പിടിച്ചതിനാല്‍ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു. എന്തായാലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കെവിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here