വൃദ്ധയാചകനെ കുത്തി പരിക്കേല്‍പ്പിച്ചു

മൈസൂരു :യാചകര്‍ തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചു. മൈസൂരിലെ അഗ്രഹാര ത്യാഗരാജ റോഡിലുള്ള സായി ബാബ മന്ദിരത്തിന് മുമ്പില്‍ വെച്ചാണ് രണ്ട് യാചകന്‍മാര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.

ഭിക്ഷാടനത്തിനായി ഇരിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയിലെത്തുകയായിരുന്നു.ഇതിനിടയില്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് ഒന്നാമത്തെ യാചകന്‍ വൃദ്ധനെ കുത്തി പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ നിന്നും ചോര വാര്‍ന്ന് ഒഴുകാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ ഇദ്ദേഹത്തെ അംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

വൃദ്ധനെ പരിക്കേല്‍പ്പിച്ച മദ്ധ്യ വയസ്‌കന്‍ സംഭവം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here