സൈക്കിളിംഗ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പാരീസ്: ബെല്‍ജിയം സൈക്കിളിംഗ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാരീസിലെ സൈക്കിളിംഗ് താരമായ മൈക്കേല്‍ ഗൂലെര്‍ട്ട്‌സ് (23) ആണ് മത്സരത്തിനിടയില്‍ മരിച്ചത്.

ഞായറാഴ്ച പാരീസ് റൗബക്‌സ് റേസിനിടെയായിരുന്നു മരണം. സൈക്കിളിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട ഗൂലെര്‍ട്ട്‌സ് സൈക്കിളില്‍ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു.

വീണയുടന്‍ താരത്തിന് സിപിആര്‍ ചികിത്സ നല്‍കി. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 257 കിലോമീറ്റര്‍ റേസില്‍ 110 കിലോമീറ്റര്‍ എത്തിയപ്പോഴാണ് ഗൂലെര്‍ട്ട്‌സ് സൈക്കിളില്‍ നിന്ന് റോഡിലേക്ക് വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here