കഴിക്കാനെത്തിയയാള്‍ ഹോട്ടലുടമയെ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഹോട്ടലുടമയെ വെടിവെച്ച് കൊലപ്പെടുത്തി. ഹോട്ടല്‍ ഉടമയായ സഞ്ജയ് മണ്ഡലാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ഹോട്ടലില്‍ ബിരിയാണി കഴിച്ച് കഴിഞ്ഞ നാല് പേരോട് ഉടമ ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപയാണ് വിലയെന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഒരു പ്ലേറ്റ് ബിരിയാണിക്ക് ഇത്രയും വില നല്‍കാനാവില്ലെന്ന് പറഞ്ഞ് കഴിക്കാനെത്തിയവരും ഉടമയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇതിനിടയില്‍ സംഘത്തിലൊരാള്‍ ഉടമയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തെത്തുടര്‍ന്ന് മുഹമ്മദ് ഫിറോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് വെണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here