പഞ്ചാബിനെ മലര്‍ത്തിയടിച്ച് ബംഗളൂരു

ബംഗളൂരു : കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് ബംഗളൂരുവിന് 4 വിക്കറ്റ് ജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറിലാണ് ബംഗളൂരുവിന്റെ വിജയം.

പഞ്ചാബ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 3 പന്ത് ശേഷിക്കെ ബംഗളൂരു മറികടന്നു. 19.3 ഓവറില്‍ ബംഗളൂരു 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 57 റണ്‍സെടുത്ത ഡീവില്ലിയേഴ്‌സും 45 റണ്‍സെടുത്ത ഡി കോക്കുമാണ് ബംഗളൂരുവിന്റെ സ്‌കോറിംഗിന് വേഗം നല്‍കിയത്.

മന്‍ദീപ് സിംഗ് 22 ഉം വിരാട് കോഹ്‌ലി 21 ഉം റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ആര്‍ അശ്വിന്‍ 2 വിക്കറ്റെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബിന്റെ ഇന്നിംഗ്‌സ് 19.2 ഓവറില്‍ 155 ല്‍ അവസാനിക്കുകയായിരുന്നു.

രാഹുല്‍ 47 ഉം ആര്‍ അശ്വിന്‍ 33 ഉം കരുണ്‍നായര്‍ 29 ഉം റണ്‍െസടുത്ത് പുറത്തായി. ബംഗളൂരുവിന് വേണ്ടി ഉമേഷ് യാദവ് 3 ഉം വോക്‌സ്, ഖെജ്രോലിയ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here