സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്‍കി കമ്മീഷണര്‍

ബംഗളൂരു: വിദ്യാര്‍ത്ഥിയ്ക്ക് സല്യൂട്ട് നല്‍കി താരമായിരിക്കുകയാണ് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട് ചെയ്യുകയായിരുന്നു.

മറ്റൊന്നും ആലോചിക്കാതെ കമ്മീഷണറും തിരികെ സല്യൂട്ട് നല്‍കി. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ബെംഗളൂരു സിറ്റി പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്.


ബഹുമാനം പദവിയ്ക്കും പ്രായത്തിനും സ്ഥാനത്തിനും മുകളിലാണെന്നും കുറിച്ചിരുന്നു. വീഡിയോ ഇതിനോടകം നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കമ്മീഷണറെ അഭിനന്ദിച്ചുകൊണ്ടുള്ള നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കമ്മീഷണറായി സുനില്‍ കുമാര്‍ ചുമതലയേറ്റത്.

.

A respect given by a uniform to a uniform shows the value of discipline.Commissioner of Police , Shri. T Suneel Kumar, IPS and a school boy respecting each other, capturing the proud moment of respect and discipline.ಗೌರವ – ಹುದ್ದೆ, ವಯಸ್ಸು, ಸ್ಥಾನಮಾನಗಳನ್ನೂ ಮೀರಿದ್ದು"ನಮ್ಮ ಹೆಮ್ಮೆ – ನಮ್ಮ ಶಿಸ್ತು"

BENGALURU CITY POLICEさんの投稿 2018年3月9日(金)

 

LEAVE A REPLY

Please enter your comment!
Please enter your name here