വിമാനത്തില്‍ 20 കാരന്റെ പരാക്രമങ്ങള്‍

ക്വാലാലംപൂര്‍ : വിമാനം പറക്കവെ 20 കാരനായ യാത്രക്കാരന്റെ അഴിഞ്ഞാട്ടം. മലേഷ്യയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ലാപ്‌ടോപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും വസ്ത്രമൂരിയെറിഞ്ഞ് നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയും ആക്രമിക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശി യുവാവായ ഇയാള്‍ മലേഷ്യന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. ക്വാലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയം പിന്നിട്ടപ്പോഴായിരുന്നു ഇയാളുടെ പരാക്രമം.

ആദ്യം ലാപ്‌ടോപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോഴേ ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.ഇത് വകവെയ്ക്കാതെ ഇയാള്‍ വസ്ത്രമഴിച്ച് നഗ്നനായി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി.

എന്നാല്‍ എയര്‍ഹോസ്റ്റസുമാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇയാള്‍ വസ്ത്രം തിരികെയണിഞ്ഞു. എന്നാല്‍ പൊടുന്നനെ ഒരു ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. ഈ ജീവനക്കാരി ഇദ്ദേഹത്തില്‍ നിന്ന് കുതറിമാറി.

ഇതോടെ അക്രമാസക്തനായ ഇയാള്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തു. ഒടുവില്‍ ഇയാളുടെ കൈകള്‍ തുണികൊണ്ട് കൂട്ടിക്കെട്ടിയാണ് അടക്കിയിരുത്തിയത്. തുടര്‍ന്ന് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here