ഏറ്റവും നല്ല തൊഴിലാളി ഈ മലയാളി പ്രവാസി

അബുദാബി :ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള സമ്മാനം ഇത്തവണ ഒരു മലയാളിക്ക്. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുള്‍ ഖഫൂര്‍ മണ്ണമ്മലാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. 2017-18 വര്‍ഷത്തിലെ മികച്ച ജീവനക്കാരനെന്ന അംഗീകരമാണ് ഈ പ്രവാസി മലയാളിയെ തേടിയെത്തിയത്. ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി അബ്ദുല്‍ ഗഫൂറിന് ബഹുമതി സര്‍ട്ടിഫിക്കറ്റ് കൈമാറി.

ദുബായി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ്. എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഗഫൂര്‍ എമിഗ്രേഷന്‍ ഓഫീസില്‍ ജോലി ചെയ്തു വരികയാണ്. പര്‍ച്ചൈസ്സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഗഫൂര്‍ ജോലി ചെയ്യുന്നത്. നസീബയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here