സിനിമാ താരം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ :സിനിമാ നടി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രശസ്ത ഭോജ്പൂരി സിനിമാ നടിയായ മനീഷാ റായിയാണ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ചിത്തൗണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.

ഒരു സുഹൃത്തിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടി തല്‍ക്ഷണം തന്നെ മരണപ്പെട്ടു. അപകടത്തിന് ശേഷം കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇയാള്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. ഡ്രൈവര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. ഉജ്വല്‍ പാഢ്യ സംവിധാനം ചെയ്ത കൊഹബര്‍ എന്ന ഹൃസ്യചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോട് കൂടിയാണ് മനീഷാ റായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നിരവധി ഭോജ്പൂരി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here