പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

പട്‌നാ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പട്ടാപ്പകല്‍ ഒരു കൂട്ടം യുവാക്കളുടെ മാനഭംഗ ശ്രമം. ബിഹാറിലെ ജെഹാനാബാദില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നത്. ബൈക്കിലെത്തിയ ആറോ ഏഴോ വരുന്ന യുവാക്കളുടെ സംഘമാണ് ഒരു കൗമാരക്കാരിക്ക് മേല്‍ ഈ ക്രൂരമായ അതിക്രമം നടത്തുന്നത്.

തുറസ്സായ ഒരു കൃഷിപ്പാടമെന്ന് തോന്നിക്കുന്ന സ്ഥലത്ത് വെച്ചാണ് പീഡനം അരങ്ങേറുന്നത്. പെണ്‍കുട്ടിയെ കടന്നു പിടിക്കുന്ന സംഘം വസ്ത്രങ്ങള്‍  വലിച്ച് കീറാനും ശ്രമം നടത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഷൂട്ട് ചെയ്യുന്നവരോട് പെണ്‍കുട്ടി രക്ഷിക്കാന്‍ കേണപേക്ഷിക്കുന്നുണ്ടെങ്കിലും ആരും ഇത് ചെവിക്കൊണ്ടില്ല. എന്നാല്‍ ഇത് എപ്പോള്‍ നടന്നതാണെന്നോ എവിടെ വെച്ച് സംഭവിച്ചാതാണെന്നോ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ദൃശ്യങ്ങളില്‍ കാണുന്ന ബൈക്കുകളുടെ നമ്പറുകളില്‍ അന്വേഷണം കേന്ദ്രീകരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളിലാണ് പൊലീസ്. പട്‌ന ഐജി നയ്യാര്‍ ഹസ്‌നൈന്‍ ഖാന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here