ടിപ്പർ ബൈക്കുകളിൽ ഇടിച്ച് രണ്ട് മരണം

പത്തനംതിട്ട: ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്.

മരിച്ച അമല്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് അമല്‍ നാട്ടില്‍ വന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അമിത വേഗതയില്‍ വന്ന ടിപ്പര്‍ രണ്ട് ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയിലായിരുന്നു സംഭവം.

അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ക്വാറിയില്‍ നിന്ന് പാറ കൊണ്ടു പോകുന്ന ടിപ്പറാണ് ഇടിച്ചത്.

ഫോട്ടോ കടപ്പാട്: മനോരമ 

LEAVE A REPLY

Please enter your comment!
Please enter your name here