ബൈക്ക് യാത്രികന്‍ ബസിനടിയിലേക്ക് വീണു

കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടെക്‌നീഷ്യനായ സണ്ണിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല തനിക്ക് ജീവന്‍ തിരിച്ചു കിട്ടിയെന്ന്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. അതിരമ്പുഴ ചന്തക്കവലയിലായിരുന്നു അപകടം.

സണ്ണി കുര്യന്‍ (54) തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സണ്ണി ജോലിക്കു പോകുന്നതിനിടയിലാണ് അപകടം.

അതിരമ്പുഴ ചന്തക്കവലില്‍ നിര്‍ത്തിയിട്ട കാറിന്റെ വാതില്‍ പെട്ടെന്ന് തുറന്നപ്പോള്‍ സണ്ണിയുടെ ബൈക്ക് അതിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം റോഡിനു നടുവിലേക്ക് തെറിച്ചു വീണു. കോട്ടയം ഭാഗത്തേക്കുവന്ന സ്വകാര്യബസിന്റെ മുന്‍ ചക്രത്തിനു സമീപത്തേക്ക് ഇദ്ദേഹം വീണത്.

ബസ് പെട്ടെന്ന് നിര്‍ത്തിയതിനാല്‍ തലനാരിഴക്കാണ് ഇദ്ദേഹം രക്ഷപ്പെടുന്നത്. വീഴ്ചയില്‍ കാലിനു പരുക്കേറ്റ സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവിയിലാണ് പതിഞ്ഞത്. ബസ് ഡ്രൈവറുടെ പെട്ടെന്നുള്ള ഇടപെടലാണ് തനിക്ക് ജീവന്‍ തിരിച്ചുകിട്ടാനിടയായതെന്ന് സണ്ണി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here