സിലിക്കണ്‍ വാലി :തന്നെ വധിക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ലക്ഷങ്ങള്‍ കൊടുത്ത് ഒരു കോടീശ്വരന്. പക്ഷെ ഇതിന് പിന്നില്‍ അദ്ദേഹത്തിന് ചില ലക്ഷ്യങ്ങളുണ്ട്. സിലിക്കണ്‍ വാലി സ്വദേശിയായ സാം ആള്ട്ട്മാന് എന്ന കോടീശ്വരനാണ് തന്നെ വധിക്കുവാന്‍ 10000 ഡോളര്‍ നല്കി ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ ബുക്ക് ചെയ്യ്ത് തയ്യാറായിരിക്കുന്നത്.അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘നെക്ടോം’ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കാണ് യുവാവ് തന്നെ വധിക്കാന്‍ പണം നല്കി തയ്യാറായി നില്‍ക്കുന്നത്. നിസ്സാര കാര്യത്തിനൊന്നുമല്ല അദ്ദേഹം ഇത്രയും പണം കമ്പനിക്ക് നല്‍കുന്നത്.
മനുഷ്യ മസ്തിഷ്കം കമ്പ്യൂട്ടറുകള്‍ക്കുള്ളില്‍ അപ്ലോഡ് ചെയ്യുന്നതിനെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് നെക്ടോം. ഇതു വഴി ഒരാള്‍ മരിച്ചു കഴിഞ്ഞാലും കമ്പ്യൂട്ടറിന്റെ സഹായത്തോടെ അയാളുടെ മസ്തിഷകം ജീവനോടെ കാത്തു സൂക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മരിച്ച വ്യക്തിയുടെ ഓര്‍മ്മകളും ഇത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് അവകാശ വാദം. എന്നാല്‍ ഈ പരീക്ഷണം വിജയത്തിലെത്തിക്കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.ഇതിനായുള്ള നീക്കങ്ങള്‍ പൂര്‍ണ്ണമായും ജീവഹാനിക്ക് ഇട വരുത്തുമെന്ന് കമ്പനി തുറന്ന് സമ്മതിക്കുമ്പോഴും സാം അടക്കം 24 പേര് ഇപ്പോള്‍ തന്നെ ഈ ആവശ്യത്തിനായി ഇവരെ സമീപിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ പന്നികളില്‍ നടത്തിയ പരീക്ഷണം വിജയത്തിനോട് അടുത്തിരുന്നു. എന്നാല്‍ പൂര്‍ണ്ണ വിജയം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഇതില്‍ വിജയിച്ചാല്‍ മാത്രമേ ഇവ മനുഷ്യരില്‍ പ്രയോഗിക്കാനുള്ള അനുമതി സര്‍ക്കാരില്‍ നിന്നും ലഭിക്കുകയുള്ളു.
തന്റെ ജീവിത കാലഘട്ടത്തിനിടയില്‍ നെക്ടോമിന് ഇതില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സാം.