വിമാനത്താവളത്തില്‍ തടഞ്ഞിട്ടില്ല ; ബിനോയ്

ദുബായ് :ഇന്നു രാവിലെ ദുബായ് എയര്‍പോട്ടില്‍ വെച്ച് തടഞ്ഞുവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബിനോയ് കോടിയേരി. പാസ്‌പോര്‍ട്ട് സബ്മിറ്റ് ചെയ്യാന്‍ കോടതി പറഞ്ഞുവെന്ന് വാര്‍ത്തയും തെറ്റാണെന്നും പാസ്‌പ്പോര്‍ട്ട് ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും ബിനോയ് പറഞ്ഞു.

ഫെബ്രുവരി ഒന്നാം തീയ്യതി യാത്ര വിലക്കിനെ സംബന്ധിച്ചുള്ള വിധി ദുബായിലെ കോടതിയില്‍ നിന്നും വന്നിരുന്നു. ഇത് നീക്കം ചെയ്യാനുള്ള നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പ്പോര്‍ട്ട് ഇപ്പോഴും എന്റെ കൈയ്യില്‍ തന്നെയുണ്ട്.

തിരിച്ച് നാട്ടില്‍ പോകുവാനുള്ള പ്ലാന്‍ ഇന്നുണ്ടായിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട് ദുബായില്‍ താന്‍ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നാട്ടില്‍ പോകേണ്ട ആവശ്യമില്ലെന്നും ബിനോയ് പറഞ്ഞു.തന്റെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായാണ് ദുബായില്‍ വീണ്ടുമെത്തിയത്. എത്തിയ നിലയ്ക്ക് ഈ കേസും കൂടി തീര്‍പ്പാക്കിയിട്ട് പോകാം എന്ന് കരുതിയാണ് ദുബായില്‍ തങ്ങുന്നത്. കോടതിയില്‍ ഉള്ള കേസായത് കൊണ്ട് തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് വ്യക്തമാക്കി.

3 മില്ല്യണിന്റെ ഇടപാടാണ് ജാസ് ടൂറിസവുമായി ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് മില്ല്യണ്‍ കൊടുത്തു തീര്‍ത്തു. എന്നാല്‍ ഈ പണം ലഭിച്ചില്ലെന്നാണ് ജാസ് ടുറിസ്സം പറയുന്നത്. ഈ പ്രചരണം കള്ളമാണെന്നും ഒരു മില്ല്യണ്‍ രൂപ മാത്രമാണ് ഇനി കൊടുക്കാനുള്ളതെന്നും ബിനോയ് വ്യക്തമാക്കി. കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിനോയ് ഈ വാദങ്ങള്‍ ഉന്നയിച്ചത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ..

പാസ്‌പോര്‍ട്ട് ഇപ്പോഴും കൈവശമുണ്ട്

തന്നെ ദുബായി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിട്ടില്ലെന്ന് ബിനോയി കോടിയേരി;പാസ്‌പോര്‍ട്ട് ഇപ്പോഴും കൈവശമുണ്ട്

People Newsさんの投稿 2018年2月5日(月)

LEAVE A REPLY

Please enter your comment!
Please enter your name here