ടോള്‍ ജീവനക്കാരന് മര്‍ദ്ദനം

അക്ബര്‍പുര : വാഹനം സൗജന്യമായി കടത്തി വിടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരനെ ബിജെപി നേതാവും മകനും മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ അക്ബര്‍പുരയിലാണ് ഒരു ബിജെപി നേതാവിന്റെ മകനും മറ്റ് അനുയായികളും ചേര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തു.

ബിജെപി കാണ്‍പൂര്‍ ദേഹത് പ്രസിഡണ്ട് രാഹുല്‍ദേവ് അഗ്നിഹോത്രിയും മകനും അനുയായികളും ചേര്‍ന്നാണ് ടോള്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ടോള്‍ പ്ലാസയില്‍ കൂടി ഇവരുടെ വാഹനം കടന്നു പോകവെ ജീവനക്കാരന്‍ പണം പിരിക്കാന്‍ ശ്രമിച്ചതാണ് നേതാവിനെയും മകനെയും ചൊടിപ്പിച്ചത്. ഉടനെ ഇവര്‍ ടോള്‍ ബൂത്തിനുള്ളില്‍ കയറി ജീവനക്കാരനെ ഭീക്ഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംസ്ഥാനത്ത് ആരും നിയമം കയ്യില്ലെടുക്കരുതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നതിനിടയിലാണ് ബിജെപി നേതാവിന്റെയും മകന്റെയും ഈ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ എന്നതും ഏറെ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here