കോടികളുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്‍

ഇംഫാല്‍: കോടികള്‍ വില വരുന്ന നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. ഇരുപത്തിയേഴു കോടി രൂപയുടെ നിരോധിത മയക്കുമരുന്നുകളാണ് ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദര്‍ ജില്ലയിലെ കൗണ്‍സില്‍ ചെയര്‍മാനുമായ ലാക്കോസി സോയുടെയും സംഘത്തിന്റെയും കയ്യില്‍നിന്ന് പിടികൂടിയത്.

4.5 കിലോ ഹെറോയിന്‍, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകളും, രണ്ട് തോക്കുകളും, രണ്ട് തോക്ക് ലൈസന്‍സ് ബുക്കുകള്‍, എട്ട് പാസ്ബുക്കുകള്‍ എന്നിവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ലങ്കോലിലെ ഗെയിം വില്ലേജിലുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്. തെരച്ചിലില്‍ രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍.

LEAVE A REPLY

Please enter your comment!
Please enter your name here