നെയിം പ്ലേറ്റ് മാറ്റാന്‍ ആവശ്യപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ പരസ്യമായി തല്ലിയ ബിജെപി നേതാവ് അറസ്റ്റില്‍

റാഞ്ചി: കാറില്‍ നിന്ന് നെയിം ബോര്‍ഡ് നീക്കം ചെയ്യാനാവശ്യപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ പരസ്യമായി തല്ലിയ ബിജെപി നേതാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ബിജെപി നേതാവ് രാജ്ധാനി യാദവ് ആണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എഫ് ബര്‍ലയെ പരസ്യമായി മര്‍ദ്ദിച്ചത്.ലതേഹര്‍ ജില്ലയിലെ പ്രത്യേക പദ്ധതിയുടെ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനാണ് രാജ്ധാനി യാദവ്. ഇദ്ദേഹത്തിന്റെ ഓഫീസ് പരിസരത്ത് വെച്ചായിരുന്നു അക്രമം. സ്വകാര്യവാഹനത്തില്‍ അനധികൃതമായി ഘടിപ്പിച്ചിരുന്ന നെയിം പ്ലേറ്റും ബുള്‍ ബാറും നീക്കം ചെയ്യാന്‍ ബര്‍ല ആവശ്യപ്പെട്ടതാണ് രാജ്ധാനിയെ പ്രകോപിപ്പിച്ചത്.

തന്റെ കാറില്‍ പേരും പദവിയും കാണിക്കുന്ന ബോര്‍ഡ് വച്ചായിരുന്നു ഇയാളുടെ യാത്ര. എന്നാല്‍ തനിക്ക് എന്തുകൊണ്ട് മുന്‍കൂട്ടി നോട്ടീസ് നല്‍കിയില്ലെന്ന് ചോദിച്ച് ഇയാള്‍ യാദവിനെ അടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും യാദവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. അടികൊണ്ട് പരുക്കേറ്റ ബര്‍ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യാദവ് ഉദ്യോഗസ്ഥനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here