മകന്‍ അമ്മയെ വെടിവെച്ച് കൊന്നു

ബിജ്‌നോര്‍ :ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്റെ മകന്‍ അമ്മയെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദൗറില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രാദേശിക ബിജെപി നേതാവായ നരേഷ് കുമാറിന്റെ മകന്‍ വിവേകാണ് അമ്മ സുമന്‍ ദേവി(55)യെ വെടിവെച്ച് കൊലപ്പെടുത്തിയത്.

വിവേക് പ്രദേശത്തെ ഹിന്ദു യുവ വാഹിനി സംഘടനയുടെ ബ്ലോക്ക് അദ്ധ്യക്ഷന്‍ കൂടിയാണ്. സംഭവത്തിന് ശേഷം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. വീട്ടില്‍ ഉണ്ടായ ചെറിയ അസ്യാരസ്യങ്ങളാണ് ഒടുവില്‍ അമ്മയെ വെടിവെച്ച് കൊല്ലുന്നതിലേക്ക് യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെയാണ് യുവാവിന്റെ വിവാഹം കഴിഞ്ഞത്. യുവാവിന്റെ മാനസിക നിലയില്‍ ചെറിയ തകരാറുകളുണ്ടായിരുന്നു. വീട്ടില്‍ പലപ്പോഴും വിവേക് അമ്മയുമായി വഴക്കിടുമായിരുന്നു. ഇതാണ് ഒടുവില്‍ സുമന്‍ ദേവിയുടെ ജീവന്‍ അപഹരിക്കുന്നതിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചത്.

പിതാവ് നരേഷ് കുമാറിന്റെ പക്കലുണ്ടായിരുന്ന ലൈസന്‍സ് തോക്ക് ഉപയോഗിച്ചാണ് വിവേക് അമ്മയെ വക വെരുത്തിയത്. സംഭവ സമയം നരേഷ് കുമാര്‍ വീട്ടിലുണ്ടായിരുന്നില്ല.

എന്നാല്‍ ലൈസന്‍സ് തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഇദ്ദേഹത്തേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹല്‍ദൗറിലെ ബിജെപി എംഎല്‍എയായ ഓം കുമാറിന്റെ പിആര്‍ഒ യാണ് നിലവില്‍ നരേഷ് കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here