ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബിഎന്‍ വിജയകുമാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം. ഉടന്‍ തന്നെ ജയദേവയിലെ ആസ്പത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും മരിക്കുകയായിരുന്നു.

വിജയകുമാര്‍ നേരത്തേ തന്നെ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജയദേവയിലെ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയോടെയാണ് ആസ്പത്രി വിട്ടത്. ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചരണത്തിന് ഇറങ്ങുകയായിരുന്നു.

ബെംഗളൂരു സിറ്റി ജനറല്‍ സ്രെകട്ടറി പദവി വഹിച്ചിരുന്നു അദ്ദേഹം. 1990 ആണ് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ വിജയകുമാര്‍ ബി ജെ പിയില്‍ എത്തിയത്. ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭയില്‍ എത്തി.

അദ്ദേഹത്തിന്റെ മരണത്തോടെ ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും. മെയ് 12 നാണ് കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here