ടോയ്‌ലറ്റ് വൃത്തിയാക്കിയ എംപിയ്ക്ക് കൈയടി

രേവ: വെറും കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കി കൈയടി നേടിയിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്ര. മധ്യപ്രദേശിലെ രേവ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ ജനാര്‍ദ്ദന്‍ മിശ്ര തന്നെയാണ് വൃത്തിയാക്കലിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

രേവയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ശൗചാലയം ഉപയോഗിക്കാനാകാത്ത വിധമായിരുന്നു. ഇത് മനസിലാക്കിയ എംപി കക്കൂസ് വൃത്തിയാക്കാന്‍ മുന്നിട്ടറങ്ങി. സ്വച്ഛ് ഭാരത് അഭിയാന്റെ കീഴില്‍ ഒരു ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മിശ്ര.

കക്കൂസിന്റെ ക്ലോസെറ്റില്‍ അടിഞ്ഞു കൂടിയ അഴുക്കുകള്‍ അദ്ദേഹം നീക്കം ചെയ്തു. അതും നഗ്‌നമായ കൈകള്‍ കൊണ്ട്. അതേസമയം മിശ്ര ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായിരിക്കുകയാണ്.

മിശ്രയുടെ ശുചീകരണ യജ്ഞം അവിടം കൊണ്ട് തീര്‍ന്നില്ല. രേവാനഗറിലെ തെരുവ് വൃത്തിയാക്കാനും അദ്ദേഹം ചൂലുമായി ഇറങ്ങി. കുളിക്കാന്‍ സൗകര്യമില്ലാത്ത നയി ഗര്‍ഹിയിലെ സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ കുളിമുറികള്‍ സജ്ജീകരിച്ചു കൊടുത്തു.

എന്തായാലും മോദിയുടെ സ്വച്ഛ്ഭാരതിന്റെ ചുവടുപിടിച്ച് ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജനാര്‍ദ്ദന്‍ മിശ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here