അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലും- മകള്‍

കാഞ്ഞങ്ങാട്: തന്റെ അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടി. ഫെയ്‌സ്ബുക്ക് വീഡിയോ വഴിയാണ് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയ വിവരം കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനി വെളിപ്പെടുത്തിയത്.

അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍ നിന്ന് ബിജെപി അംഗത്വം എടുത്തു. ഇതിന് ശേഷമാണ് പിതാവിന് നേരെ ഇവര്‍ ഭീഷണിയുമായി രംഗത്തെത്തിയതെന്ന് അശ്വിനി പറയുന്നു.

ജീവിക്കാനനുവദിക്കില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. തങ്ങളുടെ വീടിന് അടുത്തുള്ള മഹേഷ്, സുജിത്, സജിത്, സനീഷ് തുടങ്ങിയവരാണ് ഭീഷണിപ്പെടുത്തിയതെന്നും അശ്വിനി വെളിപ്പെടുത്തി.

വീട്ടില്‍നിന്നും 20 മിനുട്ട് നടന്ന് വേണം സ്‌കൂളിലേക്ക് വണ്ടി കയറാന്‍. ഈ ദൂരം അച്ഛനാണ് കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും. കഴിഞ്ഞ ദിവസം താനും അച്ഛനും ഒരുമിച്ച് പോകുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജീവിക്കാന്‍ വിടില്ല കൊന്നുകളയും, കൈയും കാലും വെട്ടും തുടങ്ങി പല ഭീഷണികളും മുഴക്കിയെന്ന് അശ്വിനി വീഡിയോയില്‍ പറയുന്നു. ഞങ്ങള്‍ താമസിക്കുന്നിടം സിപിഎമ്മുകാരാണ് നിറയെ.

അച്ഛന് രാഷ്ട്രീയമില്ലായിരുന്നു. ബിജെപിയില്‍ ചേര്‍ന്നു. അതുകൊണ്ട് കൊല്ലുമെന്ന് പറയാമോ. കൊല്ലുമെന്ന് അവര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നാണ് പലരും പറയുന്നത്. പൊലീസില്‍ പറഞ്ഞാലും അവര്‍ക്ക് പേടിയില്ലെന്ന് പറയുന്നു.

എനിക്ക് പേടിയാകുന്നു. കഴിഞ്ഞ ദിവസം അവര്‍ കരുതിയിരിക്കുന്നുവെന്നറിഞ്ഞ് അച്ഛന്‍ മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് വന്നതെന്നും അശ്വിനി പറഞ്ഞു. തങ്ങളെ രക്ഷിക്കണമെന്നും എന്തെങ്കിലും പ്രതിവിധി ഉണ്ടാക്കി തരണമെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ അഭ്യര്‍ത്ഥിക്കുന്നു.

#കാഞ്ഞങ്ങാട്: സ്വന്തം മകളുടെ മുന്നിൽ വച്ച് അച്ചന് നേരെ #സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കി…! അച്ഛന് എന്തേലും സംഭവിച്ചാൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ CPM പ്രവർത്തകരായിരിക്കും എന്ന് മകൾ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ വയറൽ ആകുന്നു…!

Ratheesh PV Chalakkalさんの投稿 2018年2月7日(水)

LEAVE A REPLY

Please enter your comment!
Please enter your name here